കേരളത്തിലെ സുബ്രമണ്യ ക്ഷേത്രങ്ങളിൽ അതിപ്രസിദ്ധമായ , തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ മുൻപ് ആറന്മുള ഗ്രൂപ്പിലും നിലവിൽ മാവേലിക്കര ഗ്രൂപ്പിന് കീഴിൽ ഉള്ള ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ പരിശുദ്ധിയെ സംബന്ധിച്ച് ഈ നാട്ടിലെ ഭക്തർക്ക് സംശയങ്ങൾ ഉണ്ട്.
അതീവ സുരക്ഷാ സംവിധാനം ഉള്ള ശബരിമലയിൽ നിന്നും സ്വർണ്ണ കൊള്ള നടന്നു.
തിരുവിതാംകൂർ ദേവസ്വം വക മറ്റു പല ക്ഷേത്രങ്ങളിലെ തിരുവാഭാരങ്ങളിലും അന്നാട്ടിലെ ഭക്തർ സംശയം ഉന്നയിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തിൽ ചെറിയനാട് ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ ഈ വരുന്ന 2026 ജനുവരി 19 ന് ആരംഭിക്കുന്ന ഉത്സവത്തിന് മുൻപ് ദേവസ്വം തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിൽ ദേവസ്വം തട്ടാനെ കൊണ്ട് മാറ്റും തൂക്കവും പരിശോധിച്ച് ഓഡിറ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ചെറിയനാട് ബാലസുബ്രഹ്മണ്യൻ സ്വാമിയുടെ ഭക്തർ ഉന്നയിക്കുന്ന ന്യായമായ ആവശ്യം...